സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ; ഏത് കാലത്തും സൂര്യപ്രകാശത്താല്‍ ചൂട് വെള്ളം സുലഭമായി... കുടിക്കാനും കുളിക്കാനും പിന്നെ പാചകത്തിനും..
Tuesday, November 5, 2013
സൂര്യൻ...
http://solarwaterheaterernakulam.blogspot.in/2013/09/blog-post.html
വൈദ്യുതി നമ്മുടെ നിത്യ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണ് എന്നു മനസിലാക്കാൻ ഒരു മണിക്കൂർ നേരത്തേക്ക് അതില്ലാതായാൽ മാത്രം മതി. ആ നിലയ്ക്ക് ഒരു ദിവസം അത് പൂർണമായും നിലയ്ക്കുന്ന ഒരു അവസ്ഥ വന്നാൽ എന്താകും സ്ഥിതി എന്നത് ചിന്തിക്കേണ്ട വിഷയമാണല്ലോ. ഇന്ന് വൈദ്യുതി ഉണ്ടാക്കുനത് പല മാർഗങ്ങളിൽ കൂടിയാണ്. കൽക്കരി, പെട്രോൾ / ഓയിൽ , ജലവൈദ്യുതി ആണവോർജം എന്നിവയാണ് പ്രധാനമായവ. ജലവൈദ്യുതി ഉത്പാദനം ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാത്തിനും പലതരത്തിലുള്ള ദോഷ വശങ്ങൾ ഉണ്ട്. കല്കരി ഉപയോഗപെടുതുമ്പോൾ മാരകവാതകങ്ങൾ പ്രകൃതിയിലേക്ക് പുറം തള്ളുന്നു. ഓയിൽ കത്തിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട് . ആണവോർജത്തിൽ പതുങ്ങിയിരിക്കുന്ന അപകടം ഈയിടെ ജപ്പാനിൽ നാം കണ്ടതാണല്ലോ . ഇത്തരം ദോഷങ്ങൾ ഒന്നുമില്ലെന്നു മാത്രമല്ല, പലതരത്തിലും ഗുണകരവുമായ സൌരോർജത്തെ നമ്മൾ മാറ്റി നിർത്തുന്നത് പ്രധാനമായും പല തെറ്റായ ധാരണകൾ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment